ചെറുവത്തൂര്‍ : ബസിറങ്ങിയ പൂരക്കളി കലാകാരന്‍ അതേ ബസ് കയറി ദാരുണമായി മരിച്ചു. ചെറുവത്തൂര്‍ തുരുത്തിക്കടുത്ത കിഴക്കേമുറിയിലെ കുഞ്ഞിരാമനാണ് (70) മരണപ്പെട്ടത്.
വെളളിയാഴ്ച രാവിലെ 11.30 മണിയോടെ ചെറുവത്തൂര്‍-മടക്കര റൂട്ടിലോടുന്ന ഗോള്‍ഡന്‍ സ്റ്റാര്‍ ബസില്‍ വന്നിറങ്ങിയ കുഞ്ഞിരാമനെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഇതേ ബസ് തന്നെ തട്ടിയിടുകയായിരുന്നു. റോഡില്‍ വീണ വൃദ്ധന്റെ ദേഹത്ത് കൂടി ബസിന്റെ ടയര്‍ കയറിയിറങ്ങി.
ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കെ കെ കാര്‍ത്യായനിയാണ് ഭാര്യ. ഗംഗാധര പണിക്കര്‍, സുശീല, രാമചന്ദ്രന്‍, രാധ, വിശ്വംഭരന്‍, രമണി എന്നിവര്‍ മക്കളും, കുഞ്ഞിരാമന്‍, പുരുഷോത്തമന്‍, സത്യഭാമ, രതി, ചിത്ര എന്നിവര്‍ മരുമക്കളുമാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment