കണ്ണൂര്‍: കീഴ്പള്ളി വെളിമാനത്തിനു സമീപം ഞായറാഴ്ച ഉച്ചയോടെയുണ്ടായ ബൈക്കപകടത്തില്‍ ഉറ്റസുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. പേരാവൂര്‍ മഠപ്പുരച്ചാലിലെ പാറശ്ശേരി ചെറിയാന്റെ മകന്‍ രതീഷ് (33), ആറളംഫാം ആറാം ബ്ലോക്കില്‍ കോപ്പിലാല്‍ വീട്ടില്‍ കെ.ടി.അബ്ദുള്ളയുടെ മകന്‍ അനസ് (30) എന്നിവരാണ് മരിച്ചത്.
ഇരിട്ടി മാടത്തിലിനുസമീപം പട്ടാരത്തുള്ള ധ്യാനകേന്ദ്രത്തിലേക്ക് രതീഷിനെ കൊണ്ടുവിടാന്‍ മഠപ്പുരച്ചാലില്‍നിന്ന് ഞായറാഴ്ച 1.30-ഓടെ ഇരുവരും പോയ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ചായിരുന്നു അപകടം. ബൈക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഉറ്റസുഹൃത്തായ അനസിനെ രതീഷ് കൂടെക്കൂട്ടിയത്. സാരമായി പരിക്കേറ്റ രതീഷ് തലശ്ശേരിയിലെ സ്വകാര്യാസ്പത്രിയിലും അനസ് കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ തലശ്ശേരി ജനറലാസ്പത്രി മോര്‍ച്ചറിയില്‍. ശവസംസ്‌കാരം തിങ്കളാഴ്ച നടക്കും.
ടാപ്പിങ് തൊഴിലാളികളാണ് രതീഷും അനസും. ഞാമത്തോലില്‍ സെലീനയാണ് രതീഷിന്റെ മാതാവ്. സഹോദരങ്ങള്‍: അനീഷ്, അമല്‍ (മണത്തണ എച്ച്.എസ്.വിദ്യാര്‍ഥി). സുഹറയാണ് അനസിന്റെ മാതാവ്. സഹോദരങ്ങള്‍: ഇസ്മായില്‍, സീനത്ത്, അഷറഫ്.

Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment