Latest News

കാലത്തിന്റെ കാവലാളായി വിദ്യാര്‍ത്ഥികള്‍ വളരണം: പളളങ്കോട്

ദേളി : വിദ്യാഭ്യാസ രംഗത്തെ നിഖില മണ്ഡലങ്ങളും കീഴടക്കി അവസരങ്ങള്‍ പാഴാക്കാതെ കാലത്തിന്റെ കാവലാളായി ശക്തി പ്രാപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സജ്ജരാകണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പളളങ്കോട് അബ്ദുള്‍ ഖാദിര്‍ മദനി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

സഅദിയ്യ ബോര്‍ഡിങ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരിപാടികളുടെ ഭാഗമായി നടത്തി വരുന്ന ബോര്‍ഡിങ്ങ് ഫെസ്റ്റ് 15 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമുഹത്തിലെ ജിര്‍ണ്ണതകളെ ഉന്മൂലനം ചെയ്യുവാന്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്നും മത വിദ്യാഭ്യാസ രംഗം അവഗണിച്ചു കൊണ്ടുള്ള മുന്നേറ്റം സമൂഹത്തില്‍ ജീര്‍ണ്ണത വര്‍ദിക്കാന്‍ കാരണമാകുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എസ്.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി അദ്യക്ഷത വഹിച്ചു.എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറിഅബ്ദുല്‍ ഹമീദ് മൗലവി ആലംപാടി,ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി,ശറഫുദ്ദീന്‍ സഅദി, അഹ്മദ് സഅദി ചേരൂര്‍, അബ്ദുല്‍ ഹമീദ് മൗലവി കാജൂര്‍, ഉമ്മര്‍ ഷാഫി ഉപ്പിനങ്ങാടി, ശബീര്‍ മാസ്റ്റര്‍, അഭിലാഷ് മാസ്റ്റര്‍, നാഗേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
മുഹമ്മദ് നെക്രാജെ സ്വാഗതവും മുനീസ് ബാംഗ്ലൂര്‍ നന്ദിയും പറഞ്ഞു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.