ഉദുമ: തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 67 ലക്ഷം രൂപ ചെലവിട്ടാണ് സ്‌കൂളിന് കെട്ടിടം നിര്‍മിച്ചത്.
ഡോക്ടറേറ്റ് നേടിയ പിടിഎ കമ്മിറ്റി അംഗം കെ കുഞ്ഞമ്പുവിനെ അനുമോദിച്ചു. വെളിച്ചം പദ്ധതിയുടെ ഭാഗമായി 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ വൈദ്യുതിയെത്താത്ത വീടുള്ളവര്‍ക്ക് അനുവദിച്ച സൗരോര്‍ജ വിളക്കും എസ്എസ്എല്‍സി മികച്ച വിജയികള്‍ക്കുള്ള ഉപഹാരവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി വിതരണം ചെയ്തു.

മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ഗൗരി, ജില്ലാപഞ്ചായത്ത് അംഗം എ ജാസ്മിന്‍, എം ജയകൃഷ്ണന്‍, അജയന്‍ പനയാല്‍, കെ ഇ എ ബക്കര്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, ആമുഹാജി, എം കുമാരന്‍, എം കരുണാകരന്‍, ഹനീഫ കുന്നില്‍, എം എ ലത്തീഫ്, എ ഗംഗാധരന്‍, വി കെ ഗോപാലന്‍, ജയാംബിക എന്നിവര്‍ സംസാരിച്ചു.
മാധവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് വി വി സുകുമാരന്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ ഇ ആര്‍ സോമന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment