കാസര്‍കോട്: വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയില്‍ പോലും പിടിക്കപ്പെടാതെ സ്വര്‍ണ്ണം കടത്തി ബസില്‍ സുരക്ഷിത താവളത്തിലേക്ക് എത്തിക്കുകയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല് പെട്ടികളാണ് ഇവരില്‍ നിന്ന് പിടിച്ചത്. പെട്ടിയുടെ അടിത്തട്ടിലും മുകള്‍ ഭാഗത്തും സ്വര്‍ണ്ണം നേരിയ തകിടുരൂപത്തിലാക്കി ഒട്ടിച്ചുവെച്ച് അതിന് മുകളില്‍ കറുത്ത് തുണി തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു. സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സുനില്‍ അബ്രഹാം, പോള്‍, അനീഷ്, പ്രതീഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണവേട്ട നടത്തിയത്.
കോളിയടുക്കത്തെ ജമാലിന്റെ മകന്‍ അബ്ദുല്ലക്കുഞ്ഞി (22), മേല്‍പറമ്പിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് റഫീഖ് (26) എന്നിവരാണ് അറസ്റ്റിലായത്. 1290ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു.
ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി.: ടി.പി. രഞ്ജിത്തും സംഘവും ആദൂരില്‍ വെച്ചാണ് രണ്ടുപേരെയും പിടിച്ചത്.
മംഗലാപുരത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ബസ് മാര്‍ഗം സുള്ള്യയില്‍ എത്തുകയും അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി. ബിസില്‍ കാസര്‍കോട്ടേക്ക് യാത്രതിരിക്കുകയുമായിരുന്നു.
നാല് പെട്ടികളാണ് ഇവരില്‍ നിന്ന് പിടിച്ചത്. പെട്ടിയുടെ അടിത്തട്ടിലും മുകള്‍ ഭാഗത്തും സ്വര്‍ണ്ണം നേരിയ തകിടുരൂപത്തിലാക്കി ഒട്ടിച്ചുവെച്ച് അതിന് മുകളില്‍ കറുത്ത് തുണി തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു. സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സുനില്‍ അബ്രഹാം, പോള്‍, അനീഷ്, പ്രതീഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണവേട്ട നടത്തിയത്.
Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment