ബന്തടുക്ക: [www.malabarflash.com]ഏണിയാടി മഖാം ഉറൂസിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുമ്പ് വടി കൊണ്ട് അടിയേററ് തലയ്ക്ക് ഗുരുതരമായി പരിക്കേററ ഏണിയാിയിലെ ജലീലി (26)നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏണിയാടി സ്വദേശികളായ ത്വാഹ (20), ബിലാല്‍ (18), ഹൈദരലി (19) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബുനാഴ്ച രാത്രി 9 മണിക്ക് പാര്‍ക്കിംഗിനെച്ചൊല്ലി പടുപ്പ് സ്വദേശികളായ ചിലരുമായി തര്‍ക്കമുണ്ടായിരുന്നുവത്രെ. ഈ വൈരാഗ്യത്തിന് പുലര്‍ച്ചെ ചീരണി വിതരണത്തിനിടയില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആസ്പത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment