Latest News

നൂറിലധികം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

രാജപുരം: ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവരാത്രി ഉത്സവത്തിന് വിവിധസ്ഥലങ്ങളില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത് എന്ന് കരുതുന്നത്. നൂറിലധികം കുട്ടികളെയാണ് വയറിളക്കവും, ഛര്‍ദ്ദിയുമായി പൂടംങ്കല്ല് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.

അട്ടേങ്ങാനം കുറ്റിയയോട്ടെ സിദ്ധാര്‍ത്ഥ് (12), സുധീര്‍ത്ത് (10), പാറക്കല്ലിലെ പാര്‍വ്വതി (7), പാര്‍ത്ഥിവ് (5), ബളാലിലെ അജയ്കൃഷ്ണന്‍ (10), ചെന്തളത്തെ അനക(13), പാറക്കല്ലിലെ ശ്രീഹരി(8), തട്ടുമ്മലിലെ ഐശ്യര്യ (7), മുണ്ടമാണി വിശാഖ് (11), സായികൃഷ്ണന്‍ (9), അതുല്‍ നായിക്കയം(9), അഖില്‍ (7), വിഷ്ണു(8), അമൃത (10), നവനീത് (8) ആടകത്തെ അല്‍മരിയ (10), പ്രജിത (10), പൂടംങ്കല്ലിലെ അശ്വിന്‍കൃഷ്ണന്‍ (8)ചുള്ളിക്കരയിലെ ദേവനന്ദന (13) തുടങ്ങി നൂറിലധികം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രിയിലും പല സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ വയറുവേദനയും, ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ എത്തുന്നുണ്ട്. 


ചൊവ്വാഴ്ച്ച ഉച്ചക്ക് വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഭക്ഷണം കഴിച്ചെങ്കിലും കുട്ടികള്‍ക്ക് മാത്രമാണ് ഛര്‍ദ്ദി അനുഭവപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചക്കാണ് ഇവര്‍ ഭക്ഷണം കഴിച്ചതെങ്കിലും അപ്പോഴൊന്നും ആര്‍ക്കും വയറ് വേദനയോ മറ്റു അസ്വസ്ഥതകളോ അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പലര്‍ക്കും ബുധനാഴ്ച ഉച്ചയോടെയാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുന്നത്. 


പല കുട്ടികളും സ്‌കൂളില്‍ നിന്നാണ് ആശുപത്രിയില്‍ എത്തിയത്. രാത്രിയും പലരും വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയിരുന്നു. പൂടംങ്കല്ല് ഗവ ആശുപത്രിയില്‍ മാത്രം നൂറിലധികം കുട്ടികളെ അഡ്മിറ്റ് ചെയ്തു. ഇതിന് പുറമെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, മറ്റ് സ്വകാര്യആശുപത്രിയിലും ചികില്‍സതേടി നിരവധി കുട്ടികള്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. പലരും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് തിരിച്ച് പോയി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.