വിധി തട്ടിയെടുത്തത് പൊന്നുമകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍
രാജപുരം : മോട്ടോര്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ കോളേജ് വിദ്യാര്‍ത്ഥിനിയായ ഭര്‍തൃമതി മരണപ്പെട്ടു. ബളാന്തോട് പുലിക്കടവിലെ ദാസപ്പന്‍-രാജമ്മ ദമ്പതികളുടെ മകളും രാജപുരം ടെന്‍ത് പയസ് കോളേജിലെ ബി എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ആതിര ശിശുപാല(21)നാണ് മരണപ്പെട്ടത്. കുറ്റിക്കോല്‍ സ്വദേശി ഗള്‍ഫില്‍ ജോലിയുള്ള ശിശുപാലന്റെ ഭാര്യയാണ്.
ബൈക്കോടിച്ച സഹോദരന്‍ അനൂപിനെ സാരമായ പരിക്കുകളോടെ കോട്ടച്ചേരി കുന്നുമ്മലിലെ കൃഷ്ണമെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.
ആതിരയുടെ മകന്‍ കാര്‍ത്തികന്റെ ഒന്നാം പിറന്നാള്‍ ദിനമാണ് വ്യാാഴാഴ്ച രാവിലെ മകനെയും കൂട്ടി ബളാന്തോടിനടുത്ത മായത്തി ഭഗവതി ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുന്നതിനിടയിലാണ് ദുര്‍വിധി ആതിരയെ വേട്ടയാടിയത്.
ആതിരയുടെ മകന്‍ കാര്‍ത്തികന്റെ ഒന്നാം പിറന്നാള്‍ ദിനമാണ് വ്യാാഴാഴ്ച രാവിലെ മകനെയും കൂട്ടി ബളാന്തോടിനടുത്ത മായത്തി ഭഗവതി ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുന്നതിനിടയിലാണ് ദുര്‍വിധി ആതിരയെ വേട്ടയാടിയത്.
അപകടം നടക്കുമ്പോള്‍ കാര്‍ത്തിക് അമ്മയുടെ മടിത്തട്ടിലായിരുന്നു. കുട്ടിക്ക് യാതൊരു പോറലും ഏറ്റില്ല. ആതിരയുടെ മരണ വിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്നുണ്ട്.
സഹപാഠിയുടെ ആകസ്മിക മരണം വിശ്വസിക്കാന്‍ സഹപാഠികള്‍ക്ക് കഴിഞ്ഞില്ല. ആതിരയുടെ ചേതനയറ്റ മൃതദേഹം കിടത്തിയ കൃഷ്ണ മെഡിക്കല്‍ സെന്ററിലേക്ക് സഹപാഠികള്‍ കൂട്ടത്തോടെ ഓടിയെത്തി അലമുറയിട്ടു. കൂട്ടക്കരച്ചിലായിരുന്നു ആശുപത്രിയിലും പരിസരത്തും ഉയര്‍ന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment