ഉപ്പള: മംഗലാപുരത്തെ മണിചെയിന്‍ കമ്പനിയില്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.
ബായാര്‍ അനന്തഗിരിയിലെ കൃഷ്ണനായക്‌സരോജ ദമ്പതികളുടെ മകന്‍ ഗണേഷ് നായകി (30)നെയാണ് വെളളിയാഴ്ച രാവിലെ 11 മണിയോടെ വീടിന് സമീപത്തെ കുന്നിന്‍ മുകളിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ ചെരിപ്പുകള്‍ ഉണ്ടായിരുന്നു. തൊട്ടുസമീപത്ത് മദ്യകുപ്പികളും ഗ്ലാസും കണ്ടെത്തി.
ഗണേഷ് നായക് മംഗലാപുരത്ത് മണിച്ചെയിന്‍ കമ്പനി ഏജന്റായിരുന്നുവെന്നും നിരവധി പേരെ ഇതില്‍ അംഗമാക്കിയിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കമ്പനി നഷ്ടത്തിലായതോടെ അംഗങ്ങളാക്കിയവര്‍ക്ക് ലാഭവിഹിതം നല്‍കാനായില്ലെന്നും ഇതേ തുടര്‍ന്ന് ഗണേഷ് നായക് മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ 12ന് രാത്രി ഗണേഷ് നായകിന്റെ അച്ഛന്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും വിവരമുണ്ടായില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ഗിരിലക്ഷ്മി. മക്കള്‍: ഗൌതം, ഗൌരവ്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment