കാഞ്ഞങ്ങാട് : സി പി എം പ്രാദേശിക നേതാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാഞ്ഞങ്ങാട് ലോക്കലില്‍പ്പെടുന്ന സി പി എം ഞാണിക്കടവ് ബ്രാഞ്ച്‌സെക്രട്ടറിയും എന്‍ രാജനാണ് (30) ശനിയാഴ്ച വെളുപ്പിന് ആത്മാഹൂതി ചെയ്തത്.
ഞാണിക്കടവില്‍ പുതുതായി പണിതു കൊണ്ടിരിക്കുന്ന ഇരുനില വീടിന് പിറക് വശത്തെ തറവാട് ഗൃഹത്തിനടുത്തുള്ള വയലില്‍വെച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ചയാണ് പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കര്‍മ്മം. 26 ന് വ്യാഴാഴ്ച രാജന്റെ സഹോദരന്‍ ഗള്‍ഫില്‍ ജോലിയുള്ള രാജീവന്റെ വിവാഹ ദിനവുമാണ്. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് വീട്ടുകാരെ ആകെ തീരാ ദു:ഖത്തിലാഴ്ത്തി സി പി എം നേതാവ് ജീവനൊടുക്കിയത്.
വെളളിയാഴ്ച അര്‍ദ്ധരാത്രി വരെ സഹോദരനോടും മറ്റും ഒപ്പം പുതുതായി പണിയുന്ന വീടിന്റെ ജോലിയില്‍ വ്യാപൃതനായിരുന്നു രാജന്‍. രാത്രി 12 മണിയോടെ രാജന്‍ തൊട്ടടുത്തുള്ള പഴയ വീട്ടില്‍ കിടന്നുറങ്ങാന്‍ പോയി. തൊട്ടുപിന്നാലെ വീട്ടുകാരും.
പുലര്‍ച്ചെ വയലിലെ പച്ചക്കറികള്‍ക്ക് വെള്ളം തേവാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാജീവന്‍ പുതിയ വീടിന്റെ നിര്‍മാണ ആവശ്യത്തിന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കരുതിവെച്ച മണ്ണെണ്ണ നിറച്ച കാനുമായി വയലിലേക്ക് ചെല്ലുകയും തീകൊളുത്തുകയുമായിരുന്നു എന്ന് കരുതുന്നു.
രാജന്‍ തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ രാജീവന്‍ വയലിലേക്ക് ചെന്നപ്പോള്‍ ദേഹമാസകലം തീ ആളിപടര്‍ന്ന് വീണു കിടക്കുന്ന നിലയിലാണ് രാജനെ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി രാജന്‍ അധികമാരോടും സംസാരിച്ചിരുന്നില്ല. മാനസികമായി എന്തോ അസ്വസ്ഥത യുവാവിനെ അലട്ടിയിരുന്നതായി സംശയിക്കുന്നു. അതു കൊണ്ട് തന്നെ രാജനെ വീട്ടുകാര്‍ നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി രാജന്‍ അധികമാരോടും സംസാരിച്ചിരുന്നില്ല. മാനസികമായി എന്തോ അസ്വസ്ഥത യുവാവിനെ അലട്ടിയിരുന്നതായി സംശയിക്കുന്നു. അതു കൊണ്ട് തന്നെ രാജനെ വീട്ടുകാര്‍ നിരീക്ഷിച്ചു വരികയായിരുന്നു.
പടന്നക്കാട് കരുവളത്തെ സ്റ്റീല്‍ അലമാര സ്ഥാപനമായ സ്റ്റീല്‍ ഏജിലെ ജീവനക്കാരനാണ് യുവാവ്.
സി പി എം ബ്രാഞ്ച് സെക്രട്ടറി പദവിക്ക് പുറമെ ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡണ്ട്, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) യൂണിറ്റ് സെക്രട്ടറി, ഞാണിക്കടവ് ജയമാരുതി കലാ-കായിക കേന്ദ്രം ട്രഷറര്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്ന രാജന്‍ പൊടിക്കളം മുത്തപ്പന്‍ ക്ഷേത്രത്തിലെ പരികര്‍മ്മി കൂടിയായിരുന്നു.
ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
പരേതനായ കോരന്റെയും വിമലയുടെയും മകനായ രാജന്‍ അവിവാഹിതനാണ്. രാജീവന് പുറമെ രാധിക കൂടെപ്പിറപ്പാണ്.
രാജന്റെ മരണം നാടിനെ നടുക്കി. ഞാണിക്കടവിലെ എല്ലാ പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ ത്തിച്ചു വരികയായിരുന്ന രാജന്റെ ആകസ്മിക മരണം നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
സിപിഎം നേതാക്കളായ വി വി രമേശന്‍, വി സുകുമാരന്‍, ഡി വി അമ്പാടി തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment