Latest News

നവാസ് നിസാര്‍ ഇനി നീറുന്ന ഓര്‍മ

കോഴിക്കോട് : [www.malabarflash.com] അന്ധകാരം നിറഞ്ഞ കണ്ണുകളെ വിദ്യാഭ്യാസ വെളിച്ചം കൊണ്ട് അതിജീവിച്ച് ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ നവാസ് നിസാര്‍ ഇനി വേദനിപ്പിക്കുന്ന ഓര്‍മ. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് പെട്ടെന്നുണ്ടായ ബോധക്ഷയത്തില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവാസ് ശനിയാഴ്ച രാവിലെ 9.30ന് അന്തരിച്ചു.

ഡല്‍ഹി സര്‍വകലാശാലാ ദയാല്‍സിങ് കോളജ് രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ് നവാസ് നിസാര്‍ (31 ). അന്തര്‍ദേശീയ വിഷയങ്ങളില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ്. വടകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളജ്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല എന്നിവിടങ്ങളിലായി പി.എച്ച്.ഡി വരെ നീണ്ട പഠനത്തിനു ശേഷം 2009ലാണ് ഡല്‍ഹിയില്‍ അധ്യാപക ജീവിതം തുടങ്ങിയത്.

കോഴിക്കോട് വടകര കൊയിലാണ്ടി വളപ്പില്‍ കെ.കെ നിസാറിന്‍െറയും സഫിയയുടെയും മകനാണ്. പെരിന്തല്‍മണ്ണ ചെറുകരയില്‍ മുഹമ്മദിന്‍െറ മകള്‍ ഫസീലയാണ് ഭാര്യ. മൂന്നു വയസുകാരന്‍ അബുല്‍ കലാം, എട്ടു മാസം പ്രായമുള്ള ആസ്യ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മുഹമ്മദ് യൂസഫ് (ഡല്‍ഹി സെന്‍റ് സ്റ്റ്ഫീഫന്‍സ് കോളജ് ഹിസ്റ്ററി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി), ഹസന്‍ (വിദ്യാര്‍ഥി, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് വാഴയൂര്‍), ആമിന (വിദ്യാര്‍ഥി, എം.യു.എം. വി.എച്ച്.എസ്, വടകര) യൂനുസ് (വിദ്യാര്‍ഥി, എം.യു.എം. വി.എച്ച്.എസ്, വടകര)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.