Latest News

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

ബേക്കല്‍: സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ട് വരികയായിരുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ പോലീസ് പിടിയിലായി.
അജാനൂര്‍ ഇട്ടമ്മലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹാരിസിനെയാണ് (38) ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം പള്ളിക്കര ബീച്ചില്‍ നിന്നും ഒന്നരകിലോ കഞ്ചാവുമായാണ് ഹാരിസ് പോലീസ് പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തിയതിന് ഹാരിസിനെതിരെ പോലീസിലും എക്‌സൈസിലും കേസുകളുണ്ട്. പള്ളിക്കര ബീച്ചില്‍ ഏറെനാളുകളായി ഹാരിസ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹാരിസിന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കാസര്‍കോട്ടെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി സാമ്പത്തിക ലാഭം കൊയ്യുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഹാരിസെന്ന് പോലീസ് പറഞ്ഞു. ഒരു പാക്കറ്റ് കഞ്ചാവിന് 60രൂപ വില നിശ്ചയിച്ചാണ് ഹാരിസ് രഹസ്യ കേന്ദ്രത്തില്‍ നിന്നും വിതരണത്തിന് കൊണ്ടുവരുന്നത്. 100 രൂപ തോതിലാണ് ഓരോ പൊതി കഞ്ചാവും ഹാരിസ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത്. കഞ്ചാവിന്റെ അടിമകളായ നിരവധി വിദ്യാര്‍ത്ഥികള്‍ പള്ളിക്കര ബീച്ചിലേക്ക് ഒഴുകിയെത്തുകയാണ്. കഞ്ചാവ് ലഹരിയില്‍ വീട്ടിലെത്തുന്ന കുട്ടികളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ഈ വിവരം സ്‌കൂള്‍ അധികൃതരെയും അറിയിച്ചിരുന്നു. കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിദ്യാര്‍ത്ഥികള്‍ പള്ളിക്കര ബീച്ചില്‍ എത്തുന്നത് പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് പള്ളിക്കര ബീച്ചില്‍ കഞ്ചാവ് വാങ്ങാനെത്തിയ അമ്പലത്തറയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി താക്കീത് നല്‍കിയ ശേഷം വിട്ടയയ്ക്കുകയാണുണ്ടായത്. പാലക്കാട് ഉള്‍പ്പെടെയുള്ള കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് തീവണ്ടി മാര്‍ഗ്ഗവും മറ്റും കടത്തി കൊണ്ട് വന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തുന്നുണ്ട്. കാസര്‍കോട്ടും പള്ളിക്കരയിലും കഞ്ചാവ് ഉള്‍പ്പെ
ടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്ന രഹസ്യ ഗോഡൗണുകള്‍ വരെയുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജില്ലയില്‍ കഞ്ചാവ് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമീപകാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട്, ബേക്കല്‍, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലെല്ലാം കഞ്ചാവ് മാഫിയാ സംഘങ്ങള്‍ക്ക് കണ്ണികള്‍ ഏറെയാണ്. മുഴുവന്‍ കഞ്ചാവ് വില്‍പ്പനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.