Latest News

എസ്. കെ. എസ്.എസ്. എഫ് ഗ്രാന്റ് ഫിനാലെക്ക് സമര്‍ഖന്ദില്‍ തുടക്കമായി

തൃശൂര്‍: നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി എസ്. കെ. എസ്.എസ്. എഫ് ഒരു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സംഗമത്തിനു തൃശൂരിലെ സമര്‍ഖന്ദ് നഗരിയില്‍ തുടക്കമായി. 

സാംസ്‌കാരിക നഗരത്തിന്റെ ഹൃദയ ഭാഗത്ത് അണിയിച്ചൊരുക്കിയ സമര്‍ഖന്ദ് ഭൂമികയിലേക്ക് നേതാക്കളും പ്രതിനിധികളും എത്തിത്തുടങ്ങി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രധാന പതാക ഉയര്‍ത്തി. 

എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തനത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രതീകവത്കരിച്ചു നഗരിയില്‍ 25 പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മതേതര മൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകള്‍ നിരന്തരമായി പുറത്തു വരുന്ന ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യക്കുള്ളിലെ സാമ്രാജ്യത്വ നീക്കങ്ങളെ തിരിച്ചറിയണമെന്ന് ഉദ്ഘാടി കര്‍മം നിര്‍വ്വഹിച്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍പറഞ്ഞു. 


വൈദേശിക സാമ്രാജ്യത്വം അവസാനിച്ചെങ്കിലും ആഭ്യന്തര സാമ്രാജ്യത്വ മനോഭാവങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. തത്പര കക്ഷികളുടെ ഗൂഢ നീക്കങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയ്യാറായതാണ് എസ് കെ എസ് എസ് എഫ് പോലുള്ള സംഘടനകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. എതിര്‍ ചേരിയിലുള്ളവരുടെ പോലും പ്രശംസ പിടിച്ചു പറ്റുന്ന രീതിയിലേക്ക് എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തനം ഉയര്‍ന്നിരിക്കുന്നു. പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൈവരിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി. സമൂഹം ലഹരിയുടെയും അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ സഞ്ചരിക്കുമ്പോള്‍ എസ്.കെ.എസ്.എസ്.എഫ് കൂടുതല്‍ കരുത്തുറ്റതാവമെന്നും വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് ഒന്നുകൂടി ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.


അബ്ദുസമദ് സമദാനി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, എ.എം മുഹ്്‌യുദ്ദീന്‍ മൗലവി ആലുവ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്്‌ലിയാര്‍, കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, എസ്.എം.കെ തങ്ങള്‍ തൃശ്ശൂര്‍, മുസ്്തഫ ഉസ്്മാന്‍ പെരുമ്പിലാവ്, കെ.എസ് ഹംസ, കെ.വി അബൂബക്കര്‍ ഖാസിമി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടപാറ, കെ മോയന്‍കുട്ടി മാസ്റ്റര്‍, എസ്.വി മുഹമ്മദലി, നാസര്‍ ഫൈസി തിരുവത്ര, അബ്ദുറഹീം ചുഴലി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.