നാദാപുരം: [www.malabarflash.com]തൂണേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകള്‍ വഴി അപവാദപ്രചാരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍. വടകര പുറങ്കരകളത്തില്‍ സുനീഷിനെയാണ് (36) നാദാപുരം എസ്.ഐ കെ.ടി. ശ്രീനിവാസന്‍ അറസ്റ്റ് ചെയ്തത്. സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിന് സഹായകരമായ പരാമര്‍ശം ഫേസ്ബുക്കില്‍ ഇട്ടത്തിന് ഐ.ടി ആക്ട് പ്രകാരമാണ് അറസ്റ്റ്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ദുരുപയോപത്തിന് തൂണേരി സംഘര്‍ഷത്തിനുശേഷം നടക്കുന്ന ആദ്യ അറസ്റ്റാണിത്. ഇതുസംബന്ധമായി എട്ടു കേസുകളാണ് നാദാപുരം പൊലീസ് ചാര്‍ജ് ചെയ്തത്. മതസ്പര്‍ധയുണ്ടാക്കുന്ന 153എ വകുപ്പുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.ഫേസ്ബുക്, വാട്സ്ആപ് വഴി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോസ്റ്റിങ് നടത്തുന്നവര്‍ക്കും ഇത് പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി ഊര്‍ജ്ജിതമാക്കിയതായി എസ്.ഐ അറിയിച്ചു. പൊലീസ് ജില്ലാ സൈബര്‍ സെല്ലിന്‍െറ ഒരു യൂനിറ്റുതന്നെ ഇപ്പോള്‍ നാദാപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി, യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് വി.വി. മുഹമ്മദലി എന്നിവരടക്കമുള്ളവരുടെ പരാതിയിലാണ് എട്ടുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളിലെ അപവാദപ്രചാരണങ്ങളും മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റുകളും ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. ഇതുവരെ ലഭിച്ച പരാതിയില്‍ സന്ദേശങ്ങളുടെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment