കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ സിപിഐ എം പ്രവര്‍ത്തകനെ അക്രമി സംഘം വെട്ടിക്കൊന്നു.സിപിഐ എം ചുണ്ടയില്‍ ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജന്റും കള്ള്ഷാപ്പ് തൊഴിലാളിയുമായ വാഴയില്‍ ഹൗസില്‍ ഓണിയില്‍ പ്രേമന്‍ (45) ആണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി ഒമ്പതോടെ ചിറ്റാരിപ്പറമ്പ് ടൗണില്‍ ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.
രണ്ടുകാലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉച്ചക്ക് രണ്ടുമുതല്‍ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.സാന്‍ട്രോ കാറിലും രണ്ട് ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമികള്‍ കണ്ണവം, തൊടീക്കളം ഭാഗത്തേക്ക് രക്ഷപ്പെട്ടു.
കള്ളുഷാപ്പ് പൂട്ടി ഇരട്ടക്കുളങ്ങരയിലെ സുഹൃത്തിന്റെ മകളുടെ കല്യാണത്തോടനുബന്ധിച്ചുള്ള വിരുന്നില്‍ പങ്കെടുത്ത് മറ്റൊരു സുഹൃത്തിനൊപ്പം ചിറ്റാരിപ്പറമ്പ് ടൗണിലേക്ക് നടന്നുവരികയായിരുന്നു പ്രേമന്‍. രക്തംവാര്‍ന്ന് അത്യാസന്നനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു കൊല്ലപ്പെട്ട പ്രേമന്‍.
വാഴയില്‍ ഗോപാലന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ്. അവിവാഹിതനാണ്. രവീന്ദ്രന്‍ (ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്), യശോദ, പ്രേമലത( അങ്കണവാടി ഹെല്‍പര്‍) എന്നിവര്‍ സഹോദരങ്ങള്‍.

No comments:
Post a Comment