ഞായറാഴ്ച ഇടിമുഴിക്കലില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ ഏക മകളാണ് അംറിന്‍. കോഴിക്കോട് മെഡിക്കല്‍ കോള ജില്‍ ചികിത്സയില്‍ കഴിയുന്ന അംറിനെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ തളരുകയാണ് ബന്ധുക്കളും നാട്ടുകാരും. മകളുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിയാതെ മെഡിക്കല്‍ കോളജില്‍ തന്നെ മറ്റൊരു മുറിയില്‍ ചലനമറ്റ് കിടക്കുകയാണ് നിഷാദും ഫാസിലയും.
www.malabarflash.comചിരിച്ചും കളിച്ചും വീട്ടില്‍ നിന്നും ഉപ്പയുടെയും ഉമ്മയുടെയും കൂടെ കൊയിലാണ്ടിയിലുള്ള കല്ല്യാണ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു അംറിന്‍ അഹ്‌സന. പിതാവ് നിഷാദിന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കല്ല്യാണം. യൂണിവേഴ്‌സിറ്റിയിലുള്ള വീട്ടില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ പിന്നിട്ട് ഇടിമുഴിക്കലില്‍ എത്തിയപ്പോഴാണ് യാത്ര കണ്ണീര്‍ യാത്രയായത്. മൂന്ന് പേരും സഞ്ചരിച്ച ബൈക്കിന് പിറകില്‍ അമിത വേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു.
റോഡ് പണി കാരണം ബൈക്ക് പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ബൈക്കില്‍ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണതാണ് അംറിന് രക്ഷയായത്. ഉമ്മയും ഉപ്പയും അപകട സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട അംറിനെയും എടുത്ത് നാട്ടുകാര്‍ ആസ്പത്രിയിലെത്തിക്കുമ്പോള്‍ ഉപ്പയേയും ഉമ്മയേയും ചോദിച്ച് അവള്‍ കരയുന്നുണ്ടായിരുന്നു.
www.malabarflash.comപറക്കമുറ്റാത്ത ഏക മകളെ തനിച്ചാക്കി നിഷാദും ഫാസിലയും യാത്രയായത് നാടിനെയും കുടുംബത്തെയും കണ്ണീരിലാക്കി. സാമൂഹ്യ സാംസ്‌കാകരിക പ്രവര്‍ത്തകനായ നിഷാദ് നാടക രംഗത്തും സജീവമായിരുന്നു. ചെനക്കല്‍ സഹൃദയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment