Latest News

ബോവിക്കാനം അക്രമം; ഹര്‍ത്താല്‍ പൂര്‍ണ്ണം

ബോവിക്കാനം: ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ട് പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കടകള്‍ അടച്ചിട്ടും ഓട്ടോ-ടാക്‌സികള്‍ ഓട്ടം നിര്‍ത്തിയുമാണ് ഹര്‍ത്താല്‍. എന്നാല്‍ റോഡ് തടസമില്ല. ബസുകളും സ്വകാര്യ വാഹനങ്ങളും തടസം കൂടാതെ ഓടുന്നു.

ഞായറാഴ്ച രാത്രി ബോവിക്കാനം ടൗണിലും പൊവ്വലിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും ബോവിക്കാനത്തെ ഒരു ആരാധനാലയത്തിനും നേരെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബോവിക്കാനം ജമാഅത്തിന് കീഴിലുള്ള അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്റെയും വ്യാപാരികളുടെ സംയുക്ത സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍.


തിങ്കളാഴ്ച രാവിലെ ബോവിക്കാനം ടൗണില്‍ അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ജമാഅത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്‍ പ്രസിഡണ്ട് സിദ്ദീഖ് ബോവിക്കാനം, മറ്റു ഭാരവാഹികളായ മസൂദ് ബോവിക്കാനം, അനീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.