മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നരീതിയില്‍ ചിത്രം മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് എസ്.എഫ്.ഐ. നേതാവിനെതിരെ ഉള്ളാള്‍ പോലീസ് കേസെടുത്തു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ജീവന്‍രാജ് കുത്താറിനെതിരെയാണ് കേസ്. ഡല്‍ഹിയിലെ ആപ്പിന്റെ വിജയത്തെത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരുചിത്രം പ്രചരിച്ചത്. വേട്ടക്കാരന്റെ രൂപത്തിലുള്ള അരവിന്ദ് കെജറിവാളിന്റെ കൈയില്‍ തൂങ്ങിനില്ക്കുന്ന വേട്ടമൃഗമായാണ് മോദിയെ ചിത്രീകരിച്ചത്.
വേട്ടമൃഗത്തിന്റെ മുഖം മോദിയുടേതാണ്. ഇതിനെതിരെ ബി.ജെ.പി. മംഗളൂരു യൂണിറ്റ് സെക്രട്ടറി ദയാനന്ദയാണ് പരാതി നല്കിയത്. തുടര്‍ന്നാണ് നടപടി.
Keywords: Manglore, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment