ഉദുമ: [www.malabarflash.com]ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠാ കര്‍മവും ബ്രഹ്മകലശാഭിഷേകവും നടന്നു. അരവത്ത് കെ.യു.ദാമോദരന്‍ തന്ത്രി കാര്‍മികത്വം വഹിച്ചു.
മഹാഗണപതി ഹോമം, ഗ്രന്ഥ പാരായണം, മഹാപൂജ, അന്നദാനം, തായമ്പക, പാലക്കുന്ന് ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന, പാലക്കുന്ന് ഭഗവതി ക്ഷേത്ര സംഘത്തിന്റെ പൂരക്കളി എന്നിവയുണ്ടായി.
ക്ഷേത്രത്തിലെ ആറാട്ടുല്‍സവത്തിന് ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറും. രാവിലെ എട്ടര മുതല്‍ ബീന രത്‌നാകരന്‍, സാവിത്രി മുല്ലച്ചേരി, സുമിത്ര അനൂപ് എന്നിവര്‍ ലളിതാസഹസ്ര നാമാലാപനം നടത്തും.
12.30നു പൂജ, 12.45ന് അന്നദാനം, 8.15നു ഭൂതബലി ഉല്‍സവം, എട്ടരയ്ക്ക് കൊച്ചിന്‍ ഹൈനസിന്റെ മെഗാഷോ.
12.30നു പൂജ, 12.45ന് അന്നദാനം, 8.15നു ഭൂതബലി ഉല്‍സവം, എട്ടരയ്ക്ക് കൊച്ചിന്‍ ഹൈനസിന്റെ മെഗാഷോ.
ഞായറാഴ്ച വൈകിട്ട് നാലര മുതല്‍ സര്‍വൈശ്വര്യ വിളക്കുപൂജ നടക്കും. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ആറരയ്ക്ക് മുക്കുന്നോത്ത് പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ ഏഴു പ്രാദേശിക സമിതികളിലെ മാതൃസമിതി അംഗങ്ങള്‍ തിരുവാതിര അവതരിപ്പിക്കും. 7.30ന് ഉദയഗിരി വിഷ്ണുമൂര്‍ത്തി സംഘത്തിന്റെ ഭജന, 9.15നു ഭൂതബലി ഉല്‍സവം. നാലിനു രാവിലെ 10ന് ആറാട്ട് എഴുന്നള്ളത്ത്.
No comments:
Post a Comment