Latest News

കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കയ്യൂര്‍: കയ്യൂര്‍ പോരാളിയും സ്വാതന്ത്ര്യസമര സേനാനിയുമായ മൊഴക്കോത്തെ കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് അന്ത്യം. വര്‍ധക്യസഹജമായ രോഗങ്ങള്‍ കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച പകല്‍ 11ന് അടുവേനി പൊതുശ്മശാനത്തില്‍. 

മൃതദേഹം രാവിലെ എട്ടുമുതല്‍ 11 വരെ മൊഴക്കോം നന്ദാവനം സിപിഐ എം ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

കയ്യൂര്‍ കേസിലെ 16-ാം പ്രതിയായിരുന്നു കുറുവാടന്‍. സഹോദരങ്ങളായ രാമന്‍നായരും കൃഷ്ണന്‍നായ രും കയ്യൂര്‍ കേസില്‍ പ്രതികളായിരുന്നു. ഇവര്‍ക്കൊപ്പം 11 മാസം ജയിലില്‍ കഴിഞ്ഞശേഷമാണ് മോചിതനായ ത്. 1978ലെ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 19 ദിവസവും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കരിന്തളം നെല്ലെടുപ്പ് കേസിലും പ്രതിയായിരുന്നു. 1964ല്‍ പാര്‍ടി പിളര്‍ന്നതിനുശേഷം സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ നന്ദാവനം ബ്രാഞ്ച് അംഗമാണ്. കഴിഞ്ഞവര്‍ഷംവരെ പാര്‍ടിയുടെ എല്ലാ പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു.

മാധവിയാണ് ഭാര്യ. മക്കള്‍: സാവിത്രി, സിപിഐ എം ക്ലായിക്കോട് ലോക്കല്‍ കമ്മിറ്റി അംഗം സി രാഘവന്‍, സരസ്വതി, പാര്‍വതി, ദേവകി, വടകരയിലെ വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭാനുമതി, പരേതയായ രമ. മരുമക്കള്‍: പരേതനായ ഉക്കാരന്‍ നായര്‍, പാര്‍വതി, ബാലകൃഷ്ണന്‍ (ഇരുവരും പെരിയങ്ങാനം), സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറിയറ്റ് അംഗവും കാസര്‍കോട് ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി ജനാര്‍ദനന്‍. സഹോദരങ്ങള്‍: പരേതരായ അക്കുഅമ്മ, കുറുവാടന്‍ രാമന്‍നായര്‍, കു ടുവാടന്‍ കൃഷ്ണന്‍നായര്‍ (മൂവരും സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു), ചിരുതൈ അമ്മ, പാര്‍വതിയമ്മ, മാണിയമ്മ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.