കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായി. തായന്നൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി തായന്നൂര്‍ ഹമീദ് ഹാജിയുടെ മകള്‍ ഷബാന (17) യെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതലാണ് ഷബാനയെ കാണാതായത്.
മകളെ കാണാനില്ലെന്ന പിതാവ് ഹമീദ് ഹാജിയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷബാനയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0467 2243200 എന്ന നമ്പറില്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment