എലീറ്റ് ഐ 20 യുടെ ക്രോസ് വെര്‍ഷന്‍ ഐ 20 ആക്ടീവ് ഹ്യുണ്ടായ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.38 ലക്ഷം രൂപയാണ് പെട്രോള്‍ മോഡലിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡീസല്‍ മോഡലിന്റെ ഏകദേശവില 7.63 ലക്ഷം മുതല്‍. എലീറ്റ് ഐ 20 യില്‍ കാര്യമായ മുഖംമിനുക്കലുകള്‍ നടത്തിയാണ് ഹ്യുണ്ടായ് വാഹനത്തിന് ക്രോസ് ഓവര്‍ രൂപഭാവം നല്‍കിയിട്ടുള്ളത്
ഗ്രേ ക്ലാഡിങ്ങുകള്‍, റൂഫ് റെയിലുകള്‍, നവീന അലോയ് വീലുകള്‍, മുന്നിലും പിന്നിലും പുതിയ ബമ്പറുകള്‍, ഫോഗ് ലാമ്പുകള്‍, നവീന ഗ്രില്‍, പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വ്യത്യസ്തമായ ഫ്യുവല്‍ ഫില്ലര്‍ ലിഡ്, ഗ്ലോസി ബ്ലാക്ക് സി പില്ലര്‍ തുടങ്ങിയവയാണ് കാഴ്ചയില്‍ ഐ 20 ആക്ടീവിലെ പുതുമകള്‍.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

പുതുമയാര്‍ന്ന നിറങ്ങളാണ് ക്രോസ് ഓവറിന്റെ ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത്. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 190 എം എം ആയി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, എന്‍ജിനിലും ഗിയര്‍ബോക്‌സിലും മാറ്റമില്ല. 82 ബി എച്ച് പി1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഒപ്പമുള്ള അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സും, 89 ബി എച്ച് പി 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഒപ്പമുള്ള ആറുസ്പീഡ് ഗിയര്‍ബോക്‌സും തന്നെയാണ് ഐ 20 ആക്ടീവിലും.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment