ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ടുല്‍സവത്തിനു കൊടിയിറങ്ങി. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉല്‍സവത്തിന് ബുധനാഴ്ച കൊടിയേറും. തൃക്കണ്ണാട് ക്ഷേത്രത്തില്‍നിന്നു തൃക്കണ്ണാലപ്പന്റെയും ശാസ്താവിന്റെയും കുതിരക്കാളിയമ്മയുടെയും തിടമ്പുമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആറാട്ടുകടവിലേക്കു നടന്ന എഴുന്നള്ളത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
തുടര്‍ന്ന് ആറാട്ടിനുശേഷം രാത്രി ഒന്‍പതോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തും മൂന്നു തിടമ്പുമായുള്ള നൃത്തോല്‍സവത്തോടെയാണ് ആറാട്ടിനു കൊടിയിറങ്ങിയത്. കുറുംബ ഭഗവതി ക്ഷേത്രം, പാലക്കുന്ന് ഭഗവതി ക്ഷേത്രം, കരിപ്പൊടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്മാരുടെ നേതൃത്വത്തില്‍ എഴുന്നള്ളത്തിനെ വിവിധ കേന്ദ്രങ്ങളില്‍ വരവേറ്റു.
കോട്ടിക്കുളം മഹല്ല് നിവാസികല്‍ ബൈക്കേപ്പളളിക്ക് സമീപം ആറാട്ട് എഴുന്നളളത്തിന് മധുര പാനിയം നല്‍കി സ്വീകരിച്ചു. അബ്ദുള്ള, റഫീഖ് അങ്കക്കളരി, അബ്ദുള്‍ കരീം, മുസ്തഫ, സുഹൈബ്, അബ്ദുള്‍ റഹ്മാന്‍, ഇക്ബാല്‍ കവിത, ഹബീബ്, ഉമ്പായി, സബീര്‍, ജുനൈദ് ബി.എം.എ.നസീര്‍, അബ്ദുള്ള മാളിക, സമീര്‍, ടി.ടി.അഷ്‌റഫ്, കെ.എച്ച്.ബഷീര്‍, കബീര്‍, സലീം, നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശീതളപാനീയ വിതരണംനടന്നത്.
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉല്‍സവത്തിന് ബുധനാഴ്ച രാത്രിയാണു കൊടിയേറുന്നത്. രാത്രി ഒന്‍പതിന് ഭണ്ഡാര വീട്ടില്‍നിന്നു ക്ഷേത്രത്തിലേക്ക് എഴുന്നത്ത് നടക്കും.
ശുദ്ധികര്‍മങ്ങള്‍, കലശാട്ട് എന്നിവയ്ക്കുശേഷം 12.30നു കൊടിയേറ്റം നടക്കും. തുടര്‍ന്നു കരിമരുന്നുപ്രയോഗവും നടക്കും. 21നു രാത്രി തിരുമുല്‍ക്കാഴ്ച സമര്‍പ്പണവും 22നു പുലര്‍ച്ച ആയിരത്തിരി ഉല്‍സവത്തോടെ ഉല്‍സവം സമാപിക്കും.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍നിന്നുള്ള ഓല, മുള, കയര്‍, ദീപം കത്തിക്കുന്നതിനുള്ള എണ്ണ എന്നിവയാണ് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉല്‍സവ കൊടിയേറ്റത്തിനായി ഉപയോഗിക്കുന്നത്.

No comments:
Post a Comment