തളിപ്പറമ്പ് : (www.malabarflash.com) ബന്തടുക്കയിലെ ഗള്‍ഫുകാരനായ യുവാവുമായി ഞായറാഴ്ച വിവാഹമോതിര കൈമാറ്റം നടക്കാനുള്ള ഒരുക്കത്തിനിടയില്‍ പ്രതിശ്രുത വധുവും കാമുകനും ഒരേ കയറില്‍ തൂങ്ങി മരിച്ചു.
തളിപ്പറമ്പ് ആലക്കോട് കുറുവന്‍പോയില്‍ കോളനിയിലെ പുതുപറമ്പില്‍ ഒതേനന്‍-പൂമണി ദമ്പതികളുടെ മകന്‍ ജിതേഷ് (26), നെല്ലിപ്പാറ കോളനിയിലെ മുതലക്കുഴിയില്‍ രാമചന്ദ്രന്‍-പുഷ്പ ദമ്പതികളുടെ മകള്‍ മേഖ (17) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ മേഖയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. അന്വേഷണത്തിനിടയിലാണ് മേഘയേയും കാമുകനേയും ഉച്ചയോടെ കശുമാവിന്‍ തോട്ടത്തില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേഘയുടെ വീടിനു സമീപത്ത് ജിതേഷിന്റെ ബന്ധുവീടുണ്ട്. ഇവിടെ എത്തിയപ്പോഴാണ് മേഘയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ എത്തിയ ജിതേഷ് മേഘയെ കൂട്ടിക്കൊണ്ടുപോയ ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
മേഘയും ബന്തടുക്കയിലെ ഗള്‍ഫുകാരനുമായുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയും മോതിരമാറ്റം ഞായറാഴ്ച നടത്താനും തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.

No comments:
Post a Comment