ഉദുമ: (www.malabarflash.com)ഉദുമ ടൗണില്‍ ഉയര്‍ത്തിയ കാവി കൊടിയും തോരണങ്ങളും ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ, പി.നാരായണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നീക്കി. പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തോടനുബന്ധിച്ചാണ് ഉദുമ ടൗണില്‍ ഒരു സംഘം കാവി പതാക കൊട്ടിയത്.
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും കൊടിതോരണങ്ങള്‍ അലങ്കരിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം പതിവായ സാഹചര്യത്തില്‍ പാലക്കുന്ന് ഉത്സവവുമായി ബന്ധപ്പെട്ട് ഒരു സംഘടനയും ക്ഷേത്ര പരിസരത്തോ ഘോഷയാത്ര കടന്നു വരുന്ന റോഡരികിലോ കൊടിതോരണങ്ങള്‍ അലങ്കരിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചിരുന്നു.
സര്‍വ്വകക്ഷി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതുലംഘിച്ചുകൊണ്ടാണ് ഉദുമ ടൗണില്‍ കൊടിഉയര്‍ന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പോലീസ് നേരിട്ടെത്തുകയും കൊടിതോരണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതു തടയാനുള്ള ചില ശ്രമങ്ങളുണ്ടായി. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment