Latest News

തൂവെള്ളക്കടല്‍പോലെ വിശ്വാസികള്‍; എസ്‌വൈഎസ് സമ്മേളനത്തിന് സമാപനം

കോട്ടയ്ക്കല്‍:  [www.malabarflash.com]എടരിക്കോട്ടെ വിശാലമായ പാടശേഖരം കവിഞ്ഞൊഴുകിയ ജനലക്ഷങ്ങള്‍ സാക്ഷി; ചരിത്രം രചിച്ച് എസ്‌വൈഎസ് 60-ാം വാര്‍ഷിക സമ്മേളനത്തിന് ആവേശകരമായ സമാപനം. പ്രവര്‍ത്തകരും പണ്ഡിതരും വിശ്വാസികളും തൂവെള്ളക്കടല്‍പോലെ എടരിക്കോട് താജുല്‍ ഉലമാ നഗറില്‍ അലയടിച്ചു. എസ്‌വൈഎസിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മപദ്ധതി 'മിഷന്‍ 2025 പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനത്തിനു തിരശ്ശീല വീണത്.


സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള ഭീകരസംഘടനകള്‍ക്ക് മതത്തിന്റെ പേര് ഉപയോഗിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലിബിയയില്‍ ക്രിസ്ത്യാനികളായ തൊഴിലാളികളെ കൂട്ടക്കൊല നടത്തിയതിനെ ഒരു നിലയ്ക്കും ന്യായീകരിക്കാന്‍ കഴിയില്ല. ദയാപരതയാണ് പ്രവാചകന്റെ മാതൃക. പെഷാവറിലെ കുഞ്ഞുങ്ങളെ കൂട്ടക്കൊല നടത്തിയവര്‍ ഇസ്‌ലാമിന്റെ മനസ്സാണ് ചീന്തിയെറിഞ്ഞത്. അറബ് രാജ്യങ്ങളെ ശിഥിലമാക്കാനുള്ള നീക്കങ്ങളാണ് ഭീകരവാദികളുടേത്. സിറിയയെപ്പോലുള്ള രാജ്യങ്ങളെ അരാജത്വത്തിലേക്ക് വലിച്ചിഴച്ചതില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണെന്നും കാന്തപുരം പറഞ്ഞു. [www.malabarflash.com]


കുവൈത്ത് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഷെയ്ഖ് മുഹമ്മദ് യൂസുഫ് അല്‍ റിഫാഈ, മുഹമ്മദ് അല്‍ ഖുറശി, ഹിശാം അല്‍ ശഹീന്‍, ഷെയ്ഖ് മഹ്മൂദ് കറൈശാന്‍ (മൂവരും കുവൈത്ത്), ഷെയ്ഖ് ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍കാഫ് (സൗദി അറേബ്യ), സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ശാഹി (യുഎഇ), ഷെയ്ഖ് അബ്ദുല്ല അലി ബിന്‍ കമീസ് (യെമന്‍), അലി ബാഫഖി തങ്ങള്‍, കെ.പി. ഹംസ മുസല്യാര്‍ ചിത്താരി, ഇ. സുലൈമാന്‍ മുസല്യാര്‍, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസല്യാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, എന്‍.വി. അബ്ദുറസാഖ് സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, ആലിക്കുഞ്ഞി മുസല്യാര്‍ ശിറിയ എന്നിവര്‍ പ്രസംഗിച്ചു.  [www.malabarflash.com]


ആര്‍എസ്‌സി മഖ്ദൂം അവാര്‍ഡ് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ സമ്മാനിച്ചു. യുഎഇ റെഡ് ക്രസന്റിനുള്ള ജീവകാരുണ്യ പുരസ്‌കാരം കാന്തപുരം സമര്‍പ്പിച്ചു.

26ന് തുടങ്ങിയ സമ്മേളനത്തില്‍ കര്‍മസേനയായ സ്വഫ്‌വയുടെ പ്രത്യേക സമ്മേളനമുള്‍പ്പെടെ 13 ഉപസമ്മേളനങ്ങളാണ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും വിദേശരാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതരും മത-രാഷ്ട്രീയ നേതാക്കളും സമ്മേളനങ്ങളില്‍ പങ്കെടുത്തു.



Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.