കാസര്‍കോട്: സിംഗപ്പൂരില്‍ കപ്പല്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മുള്ളേരിയ നെട്ടണിഗെ നടകട്ടയിലെ അബ്ദുല്‍ ലത്തീഫ് (25), പാലക്കുന്നിലെ ജിംനേഷ്യം ഇന്‍സ്ട്രക്ടര്‍ രാഗേഷ് (26) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
മലപ്പുറം കണ്ണമംഗലത്തെ മുഹമ്മദ് ശരീഫിന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവരുടെ കൂട്ടാളികളായ റഫീഖ്, ഉപേന്ദ്രന്‍ തുടങ്ങി നിരവധി പേരെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന.
മുഹമ്മദ് ശരീഫിനു പുറമെ അശ്‌റഫ്, യൂനുസ്, റാശിദ്, മുജീബ്, അവിനാഷ്, നിരഞ്ജന്‍, അജിത്ത്, സജിത്ത്, രാജേന്ദ്രന്‍ തുടങ്ങിയവരും തട്ടിപ്പിനിരയായിട്ടുണ്ട്.
മുഹമ്മദ് ശരീഫിനു പുറമെ അശ്‌റഫ്, യൂനുസ്, റാശിദ്, മുജീബ്, അവിനാഷ്, നിരഞ്ജന്‍, അജിത്ത്, സജിത്ത്, രാജേന്ദ്രന്‍ തുടങ്ങിയവരും തട്ടിപ്പിനിരയായിട്ടുണ്ട്.
50,000 മുതല്‍ 75,000 രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. സിംഗപ്പൂരിലെ കപ്പലില്‍ 40,000 മുതല്‍ 60,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വേഗത്തില്‍ വിസ ലഭിക്കുമെന്ന് ഉറപ്പുനല്‍കിയതിനാല്‍ തട്ടിപ്പിനിരയായവരില്‍ പലര്‍ക്കും ഉണ്ടായിരുന്ന തൊഴില്‍ പോലും ഉപേക്ഷിക്കേണ്ടിവന്നു.
രാഗേഷ് കപ്പലില്‍ ജോലിക്കായി ആദ്യം ലത്തീഫിനെ സമീപിച്ചുവത്രെ. കൂടുതല്‍ പേരെ ചേര്‍ത്താല്‍ കമ്മീഷന്‍ നല്‍കാമെന്ന് ലത്തീഫ് പറഞ്ഞതായി രാഗേഷ് പൊലീസില്‍ പറഞ്ഞു. ഒരാളെ ചേര്‍ത്താല്‍ 2500 രൂപയാണ് കമ്മീഷനായി വാഗ്ദാനം ചെയ്തത്. കൂടുതല്‍ പേരെ ചേര്‍ത്തതിനാല്‍ ലാഭ വിഹിതത്തിന് പുറമെ ഒരു യമഹ ബൈക്കും രാഗേഷിന് സമ്മാനമായി നല്‍കി.
ഉപ്പളയിലെ റഫീഖ് ആണ് സംഘത്തലവനെന്നാണ് സംശയം. മുബൈ താനയില്‍ താവളമടിക്കുന്ന റഫീഖ് കപ്പല്‍ ജോലിക്കുള്ള പ്രത്യേക കോഴ്‌സ് എന്ന് പറഞ്ഞ് ആറ് വിദ്യാര്‍ത്ഥികളെ രാഗേഷ് മുഖേന മുംബൈക്ക് വിളിപ്പിച്ചിരുന്നു. മുംബൈയിലെത്തിയ ഇവര്‍ക്ക് താമസസ്ഥലമോ ഭക്ഷണമോ ലഭിച്ചില്ല. ഒടുവില്‍ മടങ്ങേണ്ടിവന്നു. പിന്നീട് ജോലി ലഭിക്കാതായതോടെ ലത്തീഫിനെയും രാഗേഷിനെയും അന്വേഷിച്ച് പണം നല്‍കിയവര്‍ കാസര്‍കോട്ടെത്തി.
കാസര്‍കോട് ഹോട്ടല്‍ സ്റ്റേറ്റ്‌സില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്ന ഇവരെ അകത്ത് കയറി മര്‍ദ്ദിച്ചതിന് രാഗേഷിനെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment