ഉദുമ: [www.malabarflash.com]കോട്ടിക്കുളം ജമാഅത്ത് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ഭരണസമിതിയിലേക്കു വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി മുഹമ്മദ് ബഷീര്‍ സി.എച്ചിനെ പ്രസിഡണ്ടായും ഹാരിസ് അങ്കക്കളരിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
കോട്ടിക്കുളം ജമാഅത്തിനു കീഴില്‍ എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ളവിദ്യാഭ്യാസ സ്ഥാപനമായ നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഭരണ സമിതയിലേക്കാണ് ഒരു പൊതു തിരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലുളള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. [www.malabarflash.com]
ഏഴു ഭാരവാഹികളുടെ സീറ്റിലേക്ക് 24 പേരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. പ്രവാസികള്‍ക്കും വോട്ടവകാശമുണ്ടായിരുന്നു. ഗള്‍ഫില്‍ ഫിബ്രുവരി 20നും നാട്ടില്‍ ഞായറാഴ്ചയുമാണ് വോട്ടെടുപ്പ് നടന്നത്.
തിങ്കളാഴ്ച രാവിലെ ആരംഭിച്ച വേട്ടെണ്ണല്‍ രാത്രി 9 മണിയോടെയാണ് പൂര്‍ത്തിയായത്.
നിലവിലെ പ്രസിഡണ്ടായ റഫീഖ് അങ്കക്കളരി നേടിയ 381 വോട്ടിനെതിരെ 428 വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ബഷീര്‍ പ്രസിഡണ്ട് പദവിയിലെത്തിയത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ജംഷീദ്.എം.എസ് നേടിയ 364 വോട്ടിനെതിരെ 394 വോട്ടുകള്‍ നേടിയാണ് യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി കൂടിയായ ഹാരിസ് അങ്കക്കളരി വിജയിച്ചത്.
ഷരീഫ് കാപ്പില്‍, അബ്ദുല്‍റഹിമാന്‍ പാലാട്ട് എന്നിവരെ വൈസ് പ്രസഡണ്ടുമാരായും അമീര്‍ ഐഡിയല്‍, യൂസഫ് പളളിക്കാല്‍ എന്നിവരെ ജോ: സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
No comments:
Post a Comment