നീലേശ്വരം: ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരോട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നീതി പുലര്‍ത്താന്‍ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം കൌണ്‍സിലര്‍ കെ. കെ. ധനേന്ദ്രന്‍ ആവശ്യപ്പെട്ടു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനു മുമ്പില്‍ ജില്ലയിലെ എസ്,എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശ സമര പോരാട്ടത്തില്‍ ഒരു നൂറ്റാണ്ട് കാലത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി യോഗം. ഈ ധാര്‍മ്മിക സമരത്തിലും ഏതറ്റം വരെ പോകാനും യോഗം തയ്യാറാകും. ആചാരക്കാരുടെ സമരത്തിന് എല്ലാ പിന്തുണയും എസ്.എന്‍.ഡി.പി നല്‍കും.
ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണു ഈ പ്രസ്ഥാനം സമരം ചെയ്യുന്നത്. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ കവരുന്ന ഘട്ടത്തില്‍ പ്രതികരിക്കാന്‍ യോഗം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.ലാലു അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും പി..വി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment