കാസര്‍കോട്: പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തതുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളെ വിദ്യാര്‍ഥിസംഘടനകളുടേയും രാഷ്ട്രിയപാര്‍ട്ടിപ്രതിനിധികളുടേയും പിടിഎ പ്രതിനിധികളുടേയും യോഗം അപലപിച്ചു. ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗം കോളജില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു.
അധ്യാപകരക്ഷാകര്‍തൃസമിതിയോഗത്തിന്റെ തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്ന് ജില്ലാകലക്ടര്‍ ആവശ്യപ്പെട്ടു. എല്‍ബിഎസ് എഞ്ചിനീയറിങ് കോളജ് കാസര്‍കോടിന്റെ അഭിമാനമ ാണ്. വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്ന വിധത്തിലുള്ള സമീപനം ഇനിയുണ്ടാകരുതെന്നും കലകടര്‍ പറഞ്ഞു.
അക്രമസംഭവങ്ങളില്‍ യഥാര്‍ഥ പ്രതികളെ പിടികൂടുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാപോലിസ് മേധാവി ഡോ. ആര്‍ ശ്രീനിവാസന്‍ പറഞ്ഞു.
തിങ്കളാഴ്ചമുതല്‍ കോളജിന് സമീപം പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തും. ആദൂര്‍ എസ് ഐയ്ക്ക് മെമ്മോ നല്‍കി .മറ്റു പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. വിദ്യാര്‍ഥികളിലെ വാറണ്ട് പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സമാധാനപരമായി വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഇനി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ സംഘര്‍ഷത്തിലേര്‍പ്പെടാതിരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും രാഷ്ട്രിയ കക്ഷിനേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, എഡിഎം എച്ച് ദിനേശന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം എം കുഞ്ഞമ്പു നമ്പ്യാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെഎ നവാസ്, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. സി എച്ച് കുഞ്ഞമ്പു, എ അബ്ദുല്‍റഹ്മാന്‍, എം സി പ്രഭാകരന്‍, വിദ്യാര്‍ഥിസംഘടന പ്രതിനിധികളായ രജീഷ് വെള്ളാട്ട്, ഇബ്രാഹിം ഖലീല്‍ ടി എ, റൗഫ് ബാവിക്കര, ഹാഷിം ബംബ്രാണ, അര്‍ജുന്‍ ടിവി, ഷബീര്‍ കല്ലംകൈ, കാര്‍ത്തികേയന്‍, ജോവര്‍ മുബാറക്അബ്ദുല്‍നവാസ്, പിടിഎ പ്രതിനിധികളായ ടി എം സാമുവല്‍, സണ്ണിജോസഫ്, ഗോപാലകൃഷ്ണന്‍ കെ ആര്‍, പത്മനാഭന്‍ കെ, ഇസ്മയില്‍, കെ കുഞ്ഞിരാമന്‍, മാത്യു കെ ജെ, എം അബ്ദുല്‍ലത്തീഫ്, വിനോദ് ജോര്‍ജ്, മുഹമ്മദ് ഷുക്കൂര്‍ ഷരീഫ് കൊടവഞ്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment