കാസര്‍കോട്: പി.എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തക മാസാചരണത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കാന്‍ഫെഡും സംയുക്തമായാണ് മാസാചരണം സംഘടിപ്പിക്കുന്നത്.
224 വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുകയും നിരവധി പേര്‍ക്ക് വിവാഹ ധനസഹായവും ചികിത്സാ സഹായവും നല്‍കി മാതൃക കാട്ടിയ സായിറാം ഭട്ടിനെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.
സീതാംഗോളിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനായി. മുന്‍എംഎല്‍എ കെ.പി കുഞ്ഞിക്കണ്ണന്‍, പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.
പ്രൊഫ. ശ്രീനാഥ്, ഇ. രാഘവന്‍ , വി.വി കൃഷ്ണന്‍, കാവുങ്കല്‍ നാരായണന്‍, ചന്ദ്രിക മോനാച്ച, ശോഭന ശശിധരന്‍, ശംസുദ്ദീന്‍ ആയിറ്റി, എസ്.വി അബ്ദുളള , സി.എം ബാലകൃഷ്ണന്‍, കെ. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും സി.കെ ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു. 13ന് കാസര്‍കോട് ഡിപിസി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണവും ഇ- സാക്ഷരതാ സെമിനാറും നടക്കും.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment