അബുദാബി : നീലേശ്വരം പടന്നക്കാട് മഹല്ലിലെ നിര്‍ധരരായ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തിരഞ്ഞെടുത്ത് പടന്നക്കാട് മെഹബൂബെ മില്ലത്ത് ചരിറ്റബിള്‍ ട്രസ്റ്റിന്റെ യു.എ.ഇ ഘടകത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആദ്യ സംരംഭമായ മഹര്‍ 2015 ഓഗസ്റ്റില്‍ നടത്താന്‍ യു. എ. ഇ കമ്മിറ്റി തീരുമാനിച്ചു.
പ്രദേശത്തെ നിര്‍ധനരായ 5 പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ഒരുക്കുന്ന ഈ പരിപാടി നാടിനെ മൊത്തം ആവേശത്തിലായാണ് സംഘടിപ്പികുന്നത് . കുടുംബങ്ങള്‍ക്ക് കഴിവില്ലാത്തതിന്റെ പേരില്‍ കല്യാണ സൗഭാഗ്യം ലഭിക്കാത്ത പെണ്‍കുട്ടികളെയാണ് മഹറിലേക്ക് തിരഞ്ഞെടുക്കുക. ഏപ്രില്‍ 30 നു മുന്‍പ് തന്നെ ഇതിനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുബൈ ദേരയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജലീലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഐ എം സി സി സെക്രട്ടറി ഖാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.
നിര്‍ധരരും നിലാരംഭരരുമായ പെണ്‍കുട്ടികളുടെ കല്യാണത്തിന് പുറമെ അവരുടെ വരന്‍മാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ആവശ്യമായ ജീവിത ഉപാതി ഒരുക്കലും ട്രസ്റ്റിന്റെ ലക്ഷ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ യുനുസ് പടന്നക്കാട്, മുഹമ്മദ്മുസ്ലിയാര്‍ സംസാരിച്ചു.
കണ്‍വീനര്‍ സി.എം സിദ്ധീക്ക് സ്വാഗതവും, ജമാല്‍ നന്ദിയും പറഞ്ഞു.
മഹറിനു കല്യാണം കഴിയുന്ന 5 പെണ്‍കുട്ടികളുടെയും പൂര്‍ണമായുള്ള ചിലവ് മെഹബൂബെ മില്ലത്ത് ചരിറ്റബിള്‍ ട്രസ്റ്റിന്റെ യു.എ.ഇ ഘടകമാണ് വഹിക്കുക . നിലേശ്വരത്തും പരിസരങ്ങളിലും ആദ്യമായിട്ടാണ് കൂട്ടായ സഹകരണത്തോടെ ഇത്രയും വലിയ നിക്കാഹു നടക്കുന്നത് . യു.എ.ഇ ഘടകം മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് അണിയറ പ്രവര്‍ത്തികള്‍ നടത്തുന്നത്.
No comments:
Post a Comment