Latest News

പ്രിന്‍സ് പള്ളിക്കുന്നേല്‍ പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

വിയന്ന: പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു്‌ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 17-നു നടന്ന ഇന്റെര്‍നാഷണല്‍ വീഡിയോ കോണ്‍ഫെറന്‍‍സിലാണ് തിരഞ്ഞെടുപ്പു നടന്നതു്‌.

വ്യവസായിയും, സംഘാടകനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രിന്‍സ് 1990 മുതല്‍ വിയന്ന നിവാസിയാണ്. മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരളത്തില്‍ കെല്‍ട്രോണ്‍, വി.എച്.എസ്.ഇ ബാലുശ്ശേരി (കൊമേഴ്സ്‌ ലെക്‌ചറര്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിയന്നയില്‍ ഇന്‍ഡ്യന്‍ റെസ്റ്റൊറന്റ്, പ്രോസി കോസ്മെറ്റിക് ആന്‍ഡ് ഹെയര്‍ വേള്‍ഡ്, പ്രോസി ഫുഡ് മാജിക് – ഇന്‍ഡ്യന്‍ ക്യുക് സര്‍‌വീസ് റെസ്റ്റൊറെന്റ് മുതലായ സ്ഥാപനങ്ങള്‍ വിജയകരമായി നടത്തുന്നു.

മനുഷ്യ സ്നേഹിയായ അദ്ദേഹം തന്റെ പ്രൊസി ചാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെ ഇന്‍ഡ്യ, ഗാന, പെറു, വിയന്ന, നേപ്പാള്‍ എന്നിവിടങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിയന്ന മലയാളി അസോസിയേഷന്റെ ഉദയം മാഗസിന്റെ ചീഫ് എഡിറ്റര്‍, വിയന്നയിലുള്ള സാംസ്കാരിക സംഘടനയായ കലയുടെ സ്ഥാപക മെംബര്‍ – പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്, പ്രോസി ഗ്ലോബല്‍ ചാരിറ്റി, ഡബ്ലു.എം.സി ഓസ്ട്രിയന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പ്രിന്‍സ്.

അദ്ദേഹത്തിന്റെ സാമൂഹിക-സാംസ്കാരിക, സന്നദ്ധ, വ്യവസായ പ്രവര്‍ത്തനങ്ങളെ മാനിച്ച് വിയന്ന ഈദൊ അസോസിയേഷന്റെ ബെസ്റ്റ് അച്ചീവ്മെന്റ് അവാര്‍ഡ്, ഇഗ്ബൊ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ബെസ്റ്റ് ബിസിനസ്മെന്‍ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, സെലെസ്റ്റ്യല്‍ കമ്മ്യൂണിറ്റിയുടെ മെറിറ്റ് അവാര്‍ഡ്, ഡബ്ല്യു.എം.സിയുടെ ബെസ്റ്റ് യൂറോപ്പ്യന്‍ എന്‍.ആര്‍.ഐ ബിസിനസ്മെന്‍ അവാര്‍ഡ്, അഷാന്തി യൂണിയന്‍ ഗാനയുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി അവാര്‍ഡ്, പെറുവിലുള്ള കോര്‍പ്പോറേഷന്‍ ഓഫ് അരെക്യൂപയുടെ അവാര്‍ഡ്, യാനഹൗര അവാര്‍ഡ്, ഇഗ്ബോ യൂണിയന്‍ അവാര്‍ഡ്, ഇരൊകൊ ലൈഫ് ലോങ് അവാര്‍ഡ് (ഹംഗറി), ആഫ്രിക്ക ടിവി ഓസ്ട്രിയയുടെ ഉബുന്റു അവാര്‍ഡ്, എസിവിയുടെ എക്സലന്‍സ് അവാര്‍ഡ്, ഓസ്ട്രിയന്‍ ബ്രോഡ് കാസ്റ്റിങ് കോര്‍പ്പൊറേഷന്റെ വീനര്‍ മുട് അവാര്‍ഡ് മുതലായ അവാര്‍ഡുകള്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ നേടിയിട്ടുണ്ട്.

പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്തുകൊണ്ടും പ്രവാസി മലയാളി ഫെഡറേഷന് മുതല്‍ക്കൂട്ടാണെന്നും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവുകള്‍ സംഘടനയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉതകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഗള്‍ഫ് ജി.സി.സി കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ് കുര്യന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.