കാസര്‍കോട്: പ്രസ്‌ക്ലബ് നേതൃത്വത്തിലുള്ള 'മിഴി' ഫിലിംക്ലബ് പ്രവര്‍ത്തനം തുടങ്ങി. പ്രസ്‌ക്ലബ് ഹാളില്‍ സംവിധായകനും നടനുമായ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പ്പൊക്കം' സിനിമ പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം നേടിയ സിനിമയില്‍ മുഖ്യവേഷമിട്ടതും പ്രകാശ് ബാരെയാണ്. തിരുവനന്തപുരത്തെ കാഴ്ച ചലച്ചിത്രവേദിയുടെ നേതൃത്വത്തിലുള്ള സിനിമാവണ്ടി പ്രവര്‍ത്തകരാണ് ഈ സിനിമ കാസര്‍കോടെത്തിച്ചത്. ചൊവ്വാഴ്ച കാഞ്ഞങ്ങാട് അഴീക്കോടന്‍ സ്മാരക വായനശാലയിലും 'ഒരാള്‍പ്പൊക്കം' സിനിമ പ്രദര്‍ശിപ്പിക്കും.
മിഴി ഫിലിംക്ലബ് ഉദ്ഘാടന ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഒ വര്‍ഗീസ് അധ്യക്ഷനായി. ഒരാള്‍പ്പൊക്കം സിനിമയുടെ ക്യാമറാമാന്‍ ഇന്ദ്രജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശേഖര്‍, സിനിമാവണ്ടി കോ- ഓര്‍ഡിനേറ്റര്‍ ദിനേശന്‍, മധു എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. ഫിലിം ക്ലബ്ബിന് പേര് നിര്‍ദേശിച്ച മുഹമ്മദ് ഹാഷിമിന് പ്രകാശ് ബാരെ ഉപഹാരം നല്‍കി. ക്ലബ് കണ്‍വീനര്‍ വിനോദ് പായം സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.
No comments:
Post a Comment