തലശേരി: ധര്‍മടത്തെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ എടച്ചേരി കോളനിയിലെ ചെട്ടിയാംവീട്ടില്‍ സന്തോഷിനെ (33)യാണ് ഇന്ത്യന്‍ ശിക്ഷാനിയമം 376 ാം വകുപ്പ് പ്രകാരം ജില്ലാ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പാലയാട് കുറുമ്പില്‍ വീട്ടില്‍ അരുണ്‍കുമാറിനെ (40) കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടു. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച പറയും. കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സന്തോഷിനെ കോടതി കണ്ണൂര്‍ സബ്ജയിലിലേക്കു റിമാന്‍ഡ് ചെയ്തു.
നാലു വര്‍ഷമായി നടന്നുവന്ന പീഡനവിവരം പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞതിനെ തുടര്‍ന്ന് 2012 നവംബര്‍ 23നാണ് പുറംലോകം അറിഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും സഹോദരനും അധ്യാപികമാരും സഹപാഠികളുമുള്‍പ്പെടെ 31 സാക്ഷികളുള്ള കേസില്‍ 19 സാക്ഷികളെയാണ് വിസ്തരിച്ചത്. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളുള്‍പ്പെടെയുള്ളവ തൊണ്ടി മുതലുകളായി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

No comments:
Post a Comment