തൃശൂര്‍: [www.malabarflash.com]തൃശൂരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ സി.പി.ഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുജീബ് റഹ്മാന്റെ സഹോദരന്‍ മുല്ലശേരി തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഖാദറിന്റെ മകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ഷിഹാബിനെ(35)യാണ് കൊലപ്പെടുത്തിയത്. [www.malabarflash.com]
ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. തലയ്ക്കും കൈകാലുകള്‍ക്കും മാരകമായി വെട്ടേറ്റ ഷിഹാബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
രാത്രി ഏഴോടെ പാവറട്ടി ചുക്കുബസാറിലാണ് സംഭവം. കാറിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. അക്രമികളെ കണ്ടയുടന്‍ ഷിഹാബ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് രക്ഷപ്പെടാന്‍ പറഞ്ഞു. സുഹൃത്ത് ഓടി അടുത്ത ജങ്ഷനിലുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകരെ വിവരമറിയിച്ചു. അവരെത്തിയാണ് ഷിഹാബിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

പെയിന്റിങ് തൊഴിലാളിയാണ് ഷിഹാബ്.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment