കോഴിക്കോട്: താമരശ്ശേരി കുടുക്കിലുമ്മാരത്ത് യുവാവ് സോഡക്കുപ്പികൊണ്ട് കുത്തേറ്റ് മരിച്ചു. കുടുക്കിലുമ്മാരം ആലപ്പടിമ്മല്‍ മൂസയുടെ മകന്‍ അബ്ദുറഹീം (38) ആണ് മരിച്ചത്. ആണ്ടവന്‍ എന്നറിയപ്പെടുന്ന ശമീര്‍ (38) ആണ് കുത്തിയത്.
ഇരുവരും സംസാരിച്ചുനില്‍ക്കുന്നതിനിടെ തൊട്ടടുത്ത വണ്ടിയില്‍നിന്ന് വിതരണത്തിനു കൊണ്ടുവന്ന സോഡക്കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തുകയായിരുന്നു. കൈയുടെ മസിലിനാണ് കുത്തേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും രക്തംവാര്‍ന്ന് മരിച്ചിരുന്നു.

ഭാര്യ: റംല. മക്കള്‍: ആദില്‍, ദിയ റഹീം, നിയ ഫാത്തിമ. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്‍: ശമീര്‍ (ഖത്തര്‍), ശരീഫ. ഖബറടക്കം ബുധനാഴ്ച ഉച്ചക്കു ശേഷം അണ്ടോണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
No comments:
Post a Comment