Latest News

തുണേരി അക്രമം: പൊലീസ് ചോദ്യം ചെയ്തു വിട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വീട്ടുടെറസില്‍നിന്നു വീണു മരിച്ചു

നാദാപുരം:  [www.malabarflash.com] തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം വിട്ടയച്ച യുവാവ് വീടിന്റെ ടെറസില്‍ കിടന്നുറങ്ങവേ, താഴേക്കു വീണു മരിച്ചു.

എടച്ചേരിയിലെ മരുന്നോളി വിജീഷ് (29) ആണു മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ബോധരഹിതനായ നിലയില്‍ വിജീഷിനെ മുറ്റത്തു കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മൂന്നരയോടെ മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരുന്നോളി കുമാരന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍: അജീഷ്, റിനീഷ് (ഖത്തര്‍).

ഫെബ്രുവരി ഇരുപതിനു വിജീഷിന്റെ സുഹൃത്തിനെ പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. പിറ്റേന്ന് ഈ സുഹൃത്തിനെ കാണാനെത്തിയ വിജീഷിനെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു നാദാപുരം പൊലീസിനു കൈമാറി. കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതിനാല്‍ പിന്നീടു വിട്ടയച്ചു. പൊലീസ് വീണ്ടും തന്നെ പിടികൂടാനെത്തുമെന്നു ഭയന്നാണു വിജീഷ് ടെറസില്‍ കിടന്നുറങ്ങിയതെന്നാണു കരുതുന്നത്. [www.malabarflash.com]

വിജീഷിന്റെ മരണത്തിനുത്തരവാദി പൊലീസാണെന്നും പൊലീസ് വിജീഷിനെ മര്‍ദിച്ചിരുന്നതായും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.പി. കുഞ്ഞിക്കൃഷ്ണന്‍ കുറ്റപ്പെടുത്തി.

തൂണേരി അക്രമങ്ങളുമായി ബന്ധപ്പെട്ട് പലരെയും പൊലീസ് സ്‌റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുന്നുണ്ടെന്നും ബന്ധമില്ലെന്നു തെളിഞ്ഞാല്‍ വിട്ടയയ്ക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. വിജീഷിനെയും ചോദ്യം ചെയ്തു വിട്ടതാണ്. മര്‍ദിച്ചെന്ന പരാതി ശരിയല്ലെന്നും പൊലീസ് അറിയിച്ചു.


Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.