ബാഴ്‌സലോണ: രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ചെലവുകുറഞ്ഞ ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാക്കാന്‍ പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍ 3ജി നിരക്ക് വെട്ടിക്കുറക്കുന്നു. നിലവിലെ നിരക്കില്‍ ചുരുങ്ങിയത് 50 ശതമാനം കുറവുവരുത്താനാണ് കമ്പനിയുടെ തീരുമാനം.
കമ്പനിയുടെ എട്ടാം ഘട്ട നെറ്റ്‌വര്‍ക്ക് വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ ഇത് യാഥാര്‍ഥ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാനും എം.ഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.
നിലവില്‍ നിരക്ക് കുറച്ചാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധന വരികയും നെറ്റ്‌വര്‍ക്കിന് താങ്ങാന്‍ കഴിയാത്ത ഭാരമാവുകയും ചെയ്യും. വര്‍ധനവ് താങ്ങാന്‍ കഴിയുന്ന രീതിയില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതോടെ നിരക്ക് കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ 4,800 കോടി മുടക്കിയുള്ള ഏഴാം ഘട്ട നെറ്റ്‌വര്‍ക്ക് വിപുലീകരണം ജൂണോടെ പൂര്‍ത്തിയാകും. ഏപ്രില്‍ ആദ്യത്തോടെ എട്ടാം ഘട്ട വികസന പദ്ധതിക്ക് കരാര്‍ നല്‍കുമെന്നാണ് സൂചന. രാജ്യത്തെ 2,500 നഗരങ്ങളില്‍ 3ജി വൈഫൈ ഇന്റര്‍നെറ്റ് ഹോട്‌സ്‌പോടുകള്‍ ഉള്‍പ്പെടുന്നതാണ് അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്ന എട്ടാം ഘട്ട നെറ്റ്‌വര്‍ക്ക് വികസന പദ്ധതിയിലുള്ളത്.
മറ്റു സ്വകാര്യ കമ്പനികളുടെതിന് സമാനമായ നിരക്കാണ് 2ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് പ്‌ളാനുകള്‍ക്ക് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ ഈടാക്കുന്നത്.

No comments:
Post a Comment