കോഴിക്കോട്: കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെതിരെ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ഒന്നാം കോടതി മജിസ്‌ട്രേട്ട് എം. ഷാബിര്‍ ഇബ്രാഹീം മുന്‍പാകെ പരാതി നല്‍കി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതി പരിഗണിച്ച കോടതി, ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റി.
2013 ഏപ്രിലില്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ച തന്റെ ചികില്‍സയുടെ കാര്യമോ കുട്ടികളുടെ കാര്യമോ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ അന്വേഷിച്ചിട്ടില്ലാത്ത സിദ്ദിഖ്, ഇക്കഴിഞ്ഞ ജനുവരി അവസാനം വെള്ളക്കടലാസില്‍ എഴുതി തലാഖ് ചൊല്ലിയതായി അറിയിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. സിദ്ദിഖിന്റെ ഉന്നത ബന്ധങ്ങള്‍ കാരണം പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്നും പറയുന്നു.

No comments:
Post a Comment