ചെറുവത്തൂര്‍: നെല്‍വയലില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. തിമിരി കൊടക്കവയലിലെ കീരന്തോട്ട് എ. ബാലകൃഷ്ണന്‍ (47) ആണു മരിച്ചത്.
വെളളിയാഴ്ച വൈകുന്നരം 4.30ഓടെ വയലില്‍ ജോലിക്കിടെയാണ് ബാലകൃഷ്ണന്‍ മിന്നലേറ്റത്. സാരമായി പൊള്ളലേറ്റ ബാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ശ്രീജ. മക്കള്‍: മഞ്ജിമ, ആനന്ദ്. സഹോദരങ്ങള്‍: ഭാരതി, ശാന്ത,നാരായണന്‍, കുഞ്ഞികൃഷ്ണന്‍, പവിത്രന്‍.
No comments:
Post a Comment