പൊന്നാനി: പൂരപ്പറമ്പിലെ യന്ത്ര ഊഞ്ഞാലില്‍നിന്നു തലയടിച്ചു വീണ് യുവാവ് മരിച്ചു. എടപ്പാള്‍ തലമുണ്ട സ്വദേശിയും പൊന്നാനി എവി ഹൈസ്‌കൂളിലെ പ്യൂണുമായ ശ്രീജിത് (26) ആണ് മരിച്ചത്.
പൊന്നാനി കണ്ടകുറുമ്പക്കാവില്‍ വ്യാഴാഴ്ച താലപ്പൊലി ഉല്‍സവത്തിന് എത്തിയതായിരുന്നു ശ്രീജിത്. വൈകിട്ട് ഏഴിന് ആദ്യ വെടിക്കെട്ടിനുശേഷം പൂരപ്പറമ്പിലുണ്ടായിരുന്ന ഡാന്‍സിങ് ചെയര്‍ എന്ന യന്ത്ര ഊഞ്ഞാലില്‍ ശ്രീജിത് കയറിയിരുന്നു. ഇതില്‍നിന്നു തലയടിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അച്ഛന്‍: സുബ്രഹ്മണ്യന്‍. അമ്മ: കസ്തൂര്‍ഭായി.

No comments:
Post a Comment