Latest News

വെള്ളിയാഴ്ചകളിലെ പരീക്ഷ; ജുമുഅ നമസ്‌കാരം നിഷേധിക്കപ്പെടുന്നതായി പരാതി

കൊച്ചി: [www.malabarflash.com]സിബിഎസ്ഇ സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി പരീക്ഷകള്‍ വെള്ളിയാഴ്ചകളില്‍ 10.30 മുതല്‍ 1.30 വരെ നടത്തുന്നതുകൊണ്ട് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നമസ്‌കാരം നിഷേധിക്കപ്പെടുന്നതായി പരാതി.

കഴിഞ്ഞ വര്‍ഷങ്ങളിലും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സിബിഎസ്ഇ ചെയര്‍മാന്‍ വിനോദ് ജോഷിക്കും എച്ച്ആര്‍ഡി മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. പരീക്ഷാ തീയതികളിലോ സമയക്രമത്തിലോ മാറ്റം വരുത്തി പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കാമെന്ന് ചെയര്‍മാന്‍ സമ്മതിച്ചിരുന്നതായി സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ അറിയിച്ചു.

ഈ വര്‍ഷവും സമയക്രമത്തിലോ തീയതിയിലോ മാറ്റം വരുത്താത്തതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ഒന്നിനും 1.30നും ഇടയ്ക്ക് നടക്കുന്ന ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ കഴിയാതെയായിട്ടുണ്ട്. [www.malabarflash.com]

വെള്ളിയാഴ്ച ദിവസങ്ങളിലെ പരീക്ഷ 9.30 മുതല്‍ 12.30 വരെ പുനഃക്രമീകരിച്ചാല്‍ ലക്ഷക്കണക്കിനു മുസ്‌ലിം വിദ്യാര്‍ഥികളുടെ ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്ന് ഇബ്രാഹിംഖാന്‍ സിബിഎസ്ഇക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.