തിരുവനന്തപരും: കെട്ടിട നിര്‍മ്മാണ മേഖല സ്തംഭിപ്പിച്ചിരിക്കുകയാണെന്നും മണല്‍, ജല്ലി, കല്ല്, സിമന്റ് എന്നിയ മിതമായ നിരക്കില്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും യു.കെ. യൂസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനത്തോ ലോകത്ത് ഒരു രാജ്യത്ത് പോലും ഇല്ലാത്ത നിമയങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തളളിവിടുകയും നിര്‍മ്മാതാക്കളെ കൊല്ലാകൊല ചെയ്യുകയും ചെയ്യുന്ന നയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യൂസഫ് പറഞ്ഞു.
വികസനത്തെ മുരടിപ്പിക്കുകയും കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കാര്യം സര്‍ക്കര്‍ മറക്കരുതെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment