ദോഹ: (www.malabarflash.com) ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യന്‍ പര്യടനം അടുത്തയാഴ്ച മുതല്‍. മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും അമീര്‍ സന്ദര്‍ശിക്കും.
നയതന്ത്ര ബന്ധം വളര്‍ത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്ട്രത്തലവന്മാരുമായും വിവിധ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അമീര്‍ കൂടിക്കാഴ്ചകള്‍ നടത്തും.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പരസ്പര പ്രാധാന്യമുള്ള വിഷയങ്ങള്‍ അമീര്‍ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്യും. നിരവധി മേഖലകളില്‍ വിവിധ രാജ്യങ്ങളുമായി ധാരണ പത്രങ്ങളിലും ഒപ്പുവെക്കും.
യുവജനകാര്യം, കായികം, സാംസ്കാരികം, ആരോഗ്യം, കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം അമീറിന്‍െറ സംഘത്തിലുണ്ടാവും.
കഴിഞ്ഞ മാസം 12ന് ദോഹയിലത്തെിയ ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കുമാര്‍ ദോവല്‍ അമീറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലേക്കുള്ള ഒൗദ്യോഗിക ക്ഷണവും സന്ദേശവും കൈമാറിയിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സന്ദര്‍ശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും ഖത്തര്‍ ഭരണാധികാരിയുടെ സന്ദര്‍ശനത്തോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും പുതിയ നിലയിലേക്കുയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഖത്തറിലെ ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തില്‍ ഭരണാധികാരികള്‍ പുലര്‍ത്തുന്ന പരിഗണനയുടെ പേരില്‍ അമീറിനെ മോദി പ്രശംസിക്കുകയും ചെയ്തിരുന്നു.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. 22 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അതുകൊണ്ടുതന്നെ ഖത്തര്‍ അമീറിന്‍െറ സന്ദര്‍ശനം ഇന്ത്യക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്.
Keywords:Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment