Latest News

20 ലക്ഷത്തിന്റെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കൊണ്ടോട്ടി:  [www.malabarflash.com] ദുബായിയില്‍നിന്നു കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്നു 20 ലക്ഷത്തിന്റെ പന്ത്രണ്ടര കിലോ ഇറാനിയന്‍ കുങ്കുമപ്പൂവ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഞായറാഴ്ച രാവിലെ 10.50ന് ദുബായിയില്‍ നിന്നു ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് മകുട റോഡ് സ്വദേശി ബാങ്ക്ജി മുഹമ്മദ് നസീറില്‍(24) നിന്നാണ് കുങ്കുമപ്പൂവ് പിടികൂടിയത്.

എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങുകയായിരുന്ന നസീറിനെ സംശയംതോന്നി കസ്റ്റംസ് വീണ്ടും തിരിച്ചുവിളിപ്പിച്ചു ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കളളക്കടത്തു കണ്ടത്. ബാഗിലുണ്ടായിരുന്ന തുണികള്‍ക്കും ചോക്ലേറ്റുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്. ബഹ്‌റങ്ക് വിഭാഗത്തില്‍പ്പെട്ട മുന്തിയയിനം ഇറാനിയന്‍ കുങ്കുമപ്പൂവാണ് കണ്ടെത്തിയത്. 25 ഗ്രാം വീതമുളള ചെറിയ പാക്കറ്റുകള്‍ അഞ്ച് വലിയ പാക്കറ്റുകളിലാക്കിയാണു ബാഗില്‍ ഒളിപ്പിച്ചിരുന്നത്. [www.malabarflash.com]

കാസര്‍കോട് തെക്കളത്ത് തൊഴിലാളിയായിരുന്ന നസീര്‍ 28 ദിവസം മുമ്പാണു മാതൃ സഹോദരി മകന്‍ അസീസിനൊപ്പം ദുബായിയിലേക്കു പോയത്. പിന്നീട് വിസ ശരിയാക്കാനായി നാട്ടിലേക്ക് മടങ്ങവെയാണ് അസീസിന്റെ സുഹൃത്തായ ഷഫീഖ് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തത്. ഇതിനു പകരമായി വീട്ടുസാധനങ്ങള്‍ എന്ന പേരില്‍ കുങ്കുമപ്പൂവ് നല്‍കുകയായിരുന്നു. വിമാനത്താളത്തില്‍ നിന്നു പുറത്തിറങ്ങി നാട്ടിലെത്തിയാല്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഷഫീഖിന്റെ ആളുകള്‍ വിളിക്കുമെന്നും സാധനങ്ങള്‍ അവര്‍ക്കു കൈമാറണമെന്നായിരുന്നു നിര്‍ദേശം.

ഇവര്‍ കുങ്കുമപ്പൂവ് ബാഗളൂരൂവിലെത്തിച്ചു ജയ്പ്പൂര്‍ മാര്‍ക്കറ്റില്‍ വില്‍ക്കും. ഒരു കിലോ കുങ്കുമപ്പൂവിനു ജയ്പ്പൂര്‍ മാര്‍ക്കറ്റില്‍ മൂന്നര ലക്ഷം മുതല്‍ നാലു ലക്ഷം വരെ വില ലഭിക്കും. ജയ്പ്പൂര്‍ മാര്‍ക്കറ്റ് ലക്ഷ്യം വച്ചുളള കുങ്കുമപ്പൂക്കടത്തു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായാണു വിവരം. കേസിന്റെ തുടരന്വേഷണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തും.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നിര്‍ദേശത്തില്‍ ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍.എസ്. അരുള്‍ പ്രസാദ്, ടി.ജി. രജിത്, യു. ബാലന്‍, ആനന്ദ് വിക്രം സിംഗ്, സി. പ്രദീപ് കുമാര്‍, രാജീവ് രജ്ജന്‍, എം. മുരുകന്‍, വി. ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കളളക്കടത്തു പിടികൂടിയത്.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.