കണ്ണൂര്‍: [www.malabarflash.com] ബംഗളൂരു സ്വദേശിനിയായ പതിമൂന്നുകാരിയെ ട്രെയിനില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍ ട്രാക്കില്‍ കണ്ടെത്തി. ബംഗളൂരു കോട്ടപെട്ടിലെ ഐസക് ന്യൂട്ടന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയും ഇതേ പ്രദേശത്തെ താമസക്കാരിയുമായ പെണ്‍കുട്ടിയെയാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ ചെറുകുന്ന് പുന്നച്ചേരി റെയില്‍വേ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനു കൈക്കും സാരമായി പരിക്കേറ്റ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ യൂണിഫോമിനൊപ്പം ധരിച്ച ബെല്‍റ്റില്‍നിന്നാണ് സ്‌കൂളിന്റെ പേര് പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് ഈ സ്‌കൂളിലെ ഒരധ്യാപകന്റെ മൊബൈല്‍നമ്പര്‍ തരപ്പെടുത്തിയ പോലീസ് അദ്ദേഹവുമായി ബന്ധപ്പെട്ടു. ശനിയാഴ്ച പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടിയായിരിക്കാം ഇതെന്നാണ് അധ്യാപകനില്‍നിന്നും പോലീസിനു ലഭിച്ച സൂചന. [www.malabarflash.com]
മാനസികമായി ചെറിയ പ്രശ്‌നമുള്ള പെണ്‍കുട്ടി നേരത്തെയും ഇത്തരത്തില്‍ വീടുവിട്ടിറങ്ങിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ രാത്രിയോടെ പരിയാരത്തെത്തിയിട്ടുണ്ട്

No comments:
Post a Comment