ബേക്കല്‍: (www.malabarflash.com)ഏപ്രില്‍ 5 ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന ഗോള്‍ഡ് ഹില്‍ മഹര്‍ 2015ല്‍ പതിനേഴ് പെണ്‍കുട്ടികളുടെ വിവാഹം നടത്തുമെന്ന് മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ഹമീദ് അറിയിച്ചു.
നേരത്തെ 15 പെണ്‍കുട്ടികളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ അപേക്ഷകള്‍ വന്നത് കാരണം രണ്ട് പേരുടെ കൂടി വിവാഹം നടത്തി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് കൂടാതെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനാവശ്യമായ സ്വര്‍ണ്ണവും വിതരണം ചെയ്യും.
മഹര്‍ 2015ന്റെ ഭാഗമായി നടന്നുവരുന്ന മതവിഞ്ജാന സദസ്സില്‍ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമിയുടെ പ്രഭാഷണത്തിന് ഗംഭീര സദസ്സാണ് സാക്ഷ്യം വഹിച്ചത്.
ഇഖ്ബാല്‍ അബദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഹദ്ദാദ് നഗര്‍ ഖത്തീബ് ശംസുദ്ദീന്‍ ലത്തീഫി പട്ടാമ്പി, വിവിധ മഹല്ല് പ്രസിഡണ്ടുമാരായ എം.എ മജീദ്, പി.കെ. ഹമീദ് ഹാജി, ബി.കെ. സൂപ്പി ഹാജി, അബ്ദുല്‍ ഹക്കീം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അക്‌സര്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment