മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഹൊസങ്കടി മജലിലെ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദര്‍ (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഖാസിം (47) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെ കുഞ്ചത്തൂര്‍ മോസ്‌കോഹാളിന് മുന്‍വശം ദേശീയ പാതയിലായിരുന്നു അപകടം. നേത്രാവദി പുഴയില്‍ നിന്ന് മീന്‍ പിടിച്ച് വരികയായിരുന്ന കായിഞ്ഞിയും കൂട്ടുകാരനും സഞ്ചരിച്ച ആക്ടീവയും മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കെ.എല്‍. പി 305 നമ്പര്‍ സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. മഞ്ചേശ്വരം പോലീസ് കേസെടുത്തു.

No comments:
Post a Comment