ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവരടക്കം 21 പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹാജി മെഹ്മൂദ് എന്ന പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.
നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. 2010ല്‍ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളെ കുറ്റവിമുക്തമാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഹാജി മഹ്മൂദ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. ഇതിനെതിരെ സിബി.ഐയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 2011ലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരെ കുറ്റവിമുക്തരാക്കിയ നടപടി പുനരാലോചിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. 2011 മാര്‍ച്ച് മൂന്നു മുതല്‍ ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതാദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. നേരത്തെ കേസില്‍ യു.പി.എ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്ന് വിഭിന്നമായ നിലപാട് മോദി സര്‍ക്കാര്‍ നിലപാട് മാറ്റുമോ എന്നാണ് അറിയേണ്ടത്.

No comments:
Post a Comment